പി എസ് സി റാങ്കു ലിസ്റ്റ് നിലനില്‍ക്കെ, പഠിച്ചു കയറിയ മിടുക്കരേക്കാള്‍ മിടുക്കര്‍ കൊടിപിടിച്ച സഖാക്കള്‍ തന്നെയെന്നു തെളിയിച്ചു പിണറായി വിജയന്റെ മറ്റൊരു നിയമം . നിസ്സഹായരായി അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരും.നേതാക്കളുടെ ഭാര്യമാരെ ഓരോ ജോലിയിലും വാഴിക്കുന്ന മറ്റൊരു കലാപരിപാടിയും മറ്റൊരു സൈഡില്‍ നടക്കുന്നു.
പി എസ് സിയെ നോക്കുകുത്തിയാക്കി കേരളാ ബാങ്കിലും പിന്‍വാതില്‍ നിയമനത്തിന് ഇടത് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമായിരിക്കെയാണ് കേരളാ ബാങ്കില്‍ 1850 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സഹകരണ ബാങ്കുകളുടെ ബ്രാഞ്ചുകളിലും ഓഫീസുകളിലും താത്കാലികക്കാരായി വര്‍ഷങ്ങളായി ജോലിചെയ്യുന്നവരുടെ തസ്തികതിരിച്ചുള്ള പട്ടികയാണു തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ പട്ടിക അവതരിപ്പിച്ചു. അതേസമയം മുൻപ് സഹകരണ ബാങ്കായിരുന്നപ്പോൾ പിഎസ്‌സി വഴി നിയമനം നടത്തിയിരുന്ന തസ്തികകളും ഇക്കൂട്ടത്തിൽ ഉണ്ട്. പാർട്ട് ടൈം സ്വീപ്പർ മുതൽ ജനറൽ മാനേജർ വരെയുള്ള തസ്തികകളിലാണ് പാർട്ടിക്കാരെ തിരുകി കയറ്റുന്നത്. കേരള ബാങ്കിൽ നിലവിലുള്ള ഒഴിവുകൾ പോലും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെയാണ് ഈ പിൻവാതിൽ നിയമനം. ഇതിനു പറയുന്നത് 10 വര്ഷം ഒരേ ഓഫീസിൽ ജോലി ചെയ്തവരെ എങ്ങനെ പിരിച്ചു വിടും എന്നാണ്.
ഇടത് സര്‍ക്കാര്‍ ഏറ്റവുമധികം പഴി കേള്‍ക്കുന്നത് പിന്‍വാതില്‍ നിയമനങ്ങളുടെ പേരിലാണ്. സ്വന്തം പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്ക് ഉന്നത പദവികള്‍ തരപ്പെടുത്തിയും പാര്‍ട്ടി അണികള്‍ക്ക് താത്ക്കാലിക ജോലികള്‍ നല്‍കി പിന്നീട് അത് സ്ഥിരപ്പെടുത്തിയും സിപിഎം മുന്നോട്ട് പോകുകയാണ്. ഈ അവസരത്തിലാണ് പി എസ് സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
പിഎസ്‌സിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം നടക്കുകയാണെന്ന ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് എത്തിയ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതില്‍ നിന്ന് തന്നെ യുവാക്കള്‍ക്ക് ഈ സര്‍ക്കാരിനോടുള്ള പ്രതിഷേധം വ്യക്തമാകും.
Post Your Comments