Latest NewsKeralaNewsCrime

ജോലി ചെയ്തതിന്റെ കൂലി ചോദിച്ച യുവാവിനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ചു ; സംഭവം കേരളത്തിൽ

കുടമാളൂര്‍ : ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ചു. 28കാരനായ മനുമോന്‍ സെബാസ്റ്റ്യനാണ് കരാറുകാരന്റെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച കുടമാളൂര്‍ പള്ളിക്ക് സമീപം കടവ് കുരിശുപള്ളി കവലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കരാര്‍ കോണ്‍ട്രാക്ടര്‍ മഹേന്ദ്രനെതിരേ സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കി. കെട്ടിട നിര്‍മാണ പണികള്‍ ചെയ്യുന്ന മനു പല വര്‍ക് സൈറ്റുകളില്‍ ദിവസങ്ങളോളം പണിയെടുത്തെങ്കിലും കൂലി മുഴുവന്‍ കിട്ടിയില്ല. ഞായറാഴ്ച കൂലി ചോദിച്ച്‌ കരാറുകാരനെ കാണാനെത്തിയപ്പോഴാണ് മനുവിനു നേരെ ഉപദ്രവമുണ്ടായത്. ഉടുവസ്ത്രങ്ങള്‍ വലിച്ചു കീറി മനുവിനെ നടുറോഡിലിട്ട് മര്‍ദിച്ചെന്നാണ് കേസ്.

അതേസമയം ശനിയാഴ്ച ഉച്ചയ്ക്ക് മഹേന്ദ്രന്‍ ആയുധവുമായി റോഡിലിറങ്ങി ഭീതി സൃഷ്ടിച്ചിരുന്നതായും സമീപവാസികള്‍ നല്‍കിയ പരാതിയില്‍പറയുന്നു. രണ്ട് സംഭവങ്ങളുടെയും വീഡിയോ സഹിതമാണ് പരാതി കൊടുത്തത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button