ബ്ലാക്ക്ഹെഡ്സ് ഇന്ന് ഒരു സൗന്ദര്യപ്രശ്നമായി അലട്ടാത്തവർ വിരളമായിരിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ് കാണുന്നത്. ബ്ലാക്ക്ഹെഡ്സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും ബ്ലാക്ക്ഹെഡ്സുള്ള ഭാഗത്ത് സ്ക്രബ് ചെയ്യാം. ആഴ്ചയില്‍ രണ്ട് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യുന്നതും ബ്ലാക്ക്ഹെഡ്സ് മാറാന്‍ സഹായിക്കും.
ബ്ലാക്ക്ഹെഡുകൾ നീക്കം ചെയ്യാന്‍ ഓട്സ് സഹായിക്കും. ഇതിനായി ആദ്യം ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇനി ഇതിലേയ്ക്ക് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.
ബേക്കിംഗ് സോഡയും ബ്ലാക്ക്ഹെഡ്സിനെ നീക്കം ചെയ്യാന്‍ സഹായിക്കും. ഇതിനായി അരടീസ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്സുള്ള ഭാഗങ്ങളില്‍ പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
Post Your Comments