സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമം നടത്തിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സർക്കാരിൻ്റെ ഏറ്റവും വലിയ നുണക്കഥയാണ് ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ പൊളിഞ്ഞു പോയതെന്നും അദ്ദേഹം പറഞ്ഞു.ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ഓരോ നുണകൾ വീതം പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും എം.ടി.രമേശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം……………………………..
ചില കാഴ്ചകൾ ഉള്ളിൽ തീപ്പൊരിയുണ്ടാക്കും.
സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമവും ഉള്ളുനീറിയ കണ്ണീരും ഹൃദയഭേദകമാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ യുവാക്കൾ ഒന്നിക്കണം. ശക്തമായി പ്രതിഷേധിക്കണം.നിങ്ങളുടെ ഉറച്ച തീരുമാനം മാത്രം മതി ഏത് ഏകാധിപതിയുടെയും സിംഹാസനം ഇളകാൻ. നുണകൾക്ക് മുകളിൽ കെട്ടിപ്പൊക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാമ്രാജ്യം തകരണം, ഇച്ഛാശക്തിയുള്ള യൗവ്വനം ഇനിയും സമരോത്സുകമായില്ലെങ്കിൽ ഒരു തലമുറയോട് തന്നെ നാം മറുപടി പറയേണ്ടി വരും..ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ഓരോ നുണകൾ വീതം പൊളിഞ്ഞു കൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് LDF അവകാശപ്പെട്ടത്.
എന്നിട്ടെന്ത് സംഭവിച്ചു കേരളത്തിലെ ഉദ്യോഗാർഥികൾക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ സ്വയം അവസാനിപ്പിക്കാൻ ശ്രമിക്കേണ്ടി വന്നു. സർക്കാരിൻ്റെ ഏറ്റവും വലിയ നുണക്കഥയാണ് ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ പൊളിഞ്ഞു പോയത്.ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം പതിന്നാലാം ദിവസം പിന്നിടുമ്പോഴായിരുന്നു ഇത്തരമൊരു സമരരീതി.
ജോലി അല്ലെങ്കിൽ മരണം, ഒരാൾ ജീവൻ വെടിഞ്ഞാൽ മറ്റുളളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ.. ഇതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായി എത്തിയ ഉദ്യോഗാർത്ഥികളുടെ നിലപാട്. ഇനിയും നുണ പറഞ്ഞ് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതരുത്, ജനം എല്ലാം തിരിച്ചറിയുന്നുണ്ട്, തുടർഭരണം മലർപൊടിക്കാരൻ്റെ സ്വപ്നം പോലെ വിഫലമായിരിക്കും എന്ന് ഉറപ്പായി.
https://www.facebook.com/mtrameshofficial/posts/2780168078889996
Post Your Comments