രാജ്യത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കി യുഎഇ. യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന്റെ അഭിമാന നിമിഷത്തില്‍ ട്വിറ്റര്‍ പ്രൊഫൈലിന്റെ ചിത്രം മാറ്റി യുഎഇ നേതാക്കള്‍. ദുബൈ വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രൊഫൈല്‍ ചിത്രം മാറ്റിയത്.
എന്നാൽ ഫെബ്രുവരി 9 ന് ചൊവ്വയിലെ ഭ്രമണപഥത്തില്‍ ഹോപ് പ്രോബ് എത്തുന്നതും ‘അറബികള്‍ ചൊവ്വയിലേക്ക്’ എന്ന പ്രചോദനാത്മകമായ വാക്കുകളും പ്രൊഫൈല്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളുന്നു. അബൂദബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ട്വിറ്റര്‍ അകൗണ്ടില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
Read Also: അബുദാബിയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകള്‍ അടപ്പിച്ചു
ദുബൈ കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് രാജ്യം അഭിമാനാര്‍ഹമായ മുന്നേറ്റം കൈവരിക്കുന്നതിന്റെ സന്ദേശം ട്വിറ്ററില്‍ പങ്കുവെച്ചു. ദുബൈ ഫ്രെയിം, എമിറേറ്റ്സ് മ്യൂസിയം ഓഫ് ഫ്യൂചര്‍, ദുബൈ കനാല്‍, റാസ് അല്‍ ഖായിമയിലെ ദയാ ഫോര്‍ട് എന്നിവ ഉള്‍പ്പെടെ അറബ് ലോകത്തെ ചൊവ്വയിലേക്കുള്ള കന്നി യാത്രയുടെ ആഘോഷമായി ചുവപ്പണിഞ്ഞു.
യുഎഇയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42 ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഹോപ് പ്രോബിന് 73.5 കോടി ദിര്‍ഹമാണ് ചെലവ്. 450 ലേറെ ജീവനക്കാര്‍ 55 ലക്ഷം മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ചതാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈ 20 ന് ജപ്പാനിലെ തനെഗഷിമയില്‍ നിന്ന് വിക്ഷേപിച്ച പേടകം 49.35 കോടിയിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ചൊവ്വാഴ്ച വൈകിട്ട് ചൊവ്വയില്‍ പ്രവേശിക്കുന്നത്.
യുഎഇയുടെ അല്‍ അമാലാണ് ഫെബ്രുവരിയില്‍ ചൊവ്വയില്‍ എത്തുന്ന ആദ്യ ദൗത്യം. ഫെബ്രുവരി ഒന്‍പതാണ് യുഎഇ കാത്തിരിക്കുന്ന ആ ദിവസം. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു ജൂലൈ 19ന് അല്‍ അമാല്‍ (പ്രതീക്ഷ) കുതിച്ചുയര്‍ന്നപ്പോള്‍ ആകാശം കടന്നത് യുഎഇയുടെ അഭിമാനം കൂടിയാണ്. ആറു വര്‍ഷം മുന്‍പ് അറബ് മേഖലയില്‍ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം പ്രഖ്യാപിക്കുമ്ബോള്‍ യുഎഇക്കു ബഹിരാകാശ വകുപ്പോ ശാസ്ത്രസംഘമോ ഉണ്ടായിരുന്നില്ല. നിശ്ചിത സമയത്തിനുള്ളില്‍ നേട്ടം കൈവരിച്ചപ്പോള്‍ രൂപകല്‍പനയിലടക്കം പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്ന രീതിയില്‍ വനിതകള്‍ ഉള്‍പ്പെടുന്ന 150 സ്വദേശി എന്‍ജിനീയര്‍മാരെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതു പദ്ധതിയുടെ ഏറ്റവും വലിയ മികവാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു രാജ്യത്തെ പ്രഥമ ബഹിരാകാശ യാത്രികനെ അയച്ചു ചരിത്രം രചിച്ച് ഒരു വര്‍ഷം തികയും മുന്‍പെയായിരുന്നു യുഎഇയുടെ ചൊവ്വാദൗത്യം.
Post Your Comments