പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളും രൂക്ഷ വിമര്‍ശനങ്ങളുമായി മന്ത്രി കെ.ടി.ജലീല്‍. കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവരായ ചെന്നിത്തല മകന് ഐഎഎസ് കിട്ടാന്‍ വഴിവിട്ട കളികള്‍ നടത്തിയെന്നും മന്ത്രി ആരോപിച്ചു. ഐശ്വര്യ കേരള യാത്രയുടെ തവനൂര്‍ മണ്ഡലത്തിലെ സ്വീകരണത്തിനിടെ ഫെയ്‌സ്ബുക്കില്‍ പ്രതിപക്ഷ നേതാവ് തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജലീല്‍.
കുറിപ്പിന്റെ പൂർണരൂപം…………………………..
സ്വന്തം മകന് IAS കിട്ടാൻ നടത്തിയ വഴിവിട്ട കളികൾ, ഊക്കൻ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോൾ IRS ൽ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കൽ കോളേജിൽ PG ക്ക് ഫീസ് കൊടുക്കാൻ ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസിൽ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോൺഗ്രസ്സിലെ സംഘി ഗ്രൂപ്പിൻ്റെ തലൈവർ, അങ്ങിനെ ഒരുപാട് വിശേഷണങ്ങൾക്കർഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?
https://www.facebook.com/drkt.jaleel/posts/3691613790927407
Post Your Comments