നീലേശ്വരം: മധ്യവയസ്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം കാണാതായ കരിന്തളം മീര്കാനംതട്ടിലെ മോഹനനെ (55)യാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കോണ്‍ക്രീറ്റ് പണിക്കാരനായ മോഹനന് തിങ്കളാഴ്ച വീട്ടില്‍ നിന്നും ഇറങ്ങി വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ നീലേശ്വരം മാർക്കറ്റിനടുത്ത് ഓട്ടുകമ്ബനിക്ക് സമീപം പുഴക്കരയില്‍ നിന്നും മോഹനന്‍്റെ ഷര്‍ടും മൊബൈല്‍ ഫോണും കണ്ടെത്തുകയുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച രാവിലെ നീലേശ്വരം ഓര്ച പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.ഭാര്യ: പുഷ്പ. മക്കള്‍: അഞ്ചിഷ, ജ്യോതിഷ, അശ്വിന്.
Post Your Comments