തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ വിദ്യശ്രീയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് സ്വന്തമാക്കാൻ അവസരം . പലിശരഹിത തവണവ്യവസ്ഥയില്‍ വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് വിദ്യശ്രീ. വിദ്യശ്രീയില്‍ എച്ച്‌പി ഉള്‍പ്പെടെ 4 ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്.
എച്ച്‌പി, ലെനോവോ, ഏയ്സര്‍, കൊക്കോണിക്സ് എന്നീ കമ്ബനികളാണ് ലാപ്ടോപുകള്‍ നല്‍കുക. 500 രൂപ മാസ അടവു വരുന്ന 30 മാസത്തെ കെഎസ്‌എഫ്‌ഇ സമ്ബാദ്യ പദ്ധതിയില്‍ ചേര്‍ന്ന് മൂന്നുമാസം മുടക്കമില്ലാതെ അടവ് വയ്ക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ലാപ്ടോപ് നല്‍കുന്നതാണ് പദ്ധതി. 15,000 രൂപയാണ് സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചതെങ്കില്‍ പോലും പിന്നീട് 18 ,000 രൂപയാക്കുകയായിരുന്നു. 15,000 രൂപയാണ് വായ്‌പ്പാ ലഭിക്കുക. മൂന്നു തവണ പണമടച്ചവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍ വഴി ഇഷ്ടമുള്ള ലാപ്ടോപ് തിരഞ്ഞെടുക്കാന്‍ സാധിക്കും.
Post Your Comments