Latest NewsIndia

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണ കേസില്‍ പിടികിട്ടാപുള്ളിയായിരുന്ന സുഖ്ദേവ് സിം​ഗിനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം ലഭിച്ച നിര്‍ണ്ണായകമായ സൂചനയുടെ പശ്ചാത്തലത്തിലാണ് ഇയാള്‍ പിടിയിലായത്.

ഡല്‍ഹി: കര്‍ഷക സമരത്തിന്റെ മറവില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ട കേസില്‍ ഒരാള്‍ ഒരാള്‍ കൂടി ഡല്‍ഹി പൊലീസിന്റെ പിടിയിലായി. അമ്പതിനായിരം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സുഖ്ദേവ് സിംഗാണ് ചണ്ഡീഗഢില്‍ നിന്നും പിടിയിലായത്.ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ് സുഖ്ദേവ് സിംഗ്.

ഇതോടെ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായവരുടെ എണ്ണം 127 ആയി. ഡല്‍ഹി സ്വദേശികളായ ഹര്‍പ്രീത് സിംഗ്, ഹര്‍ജീത് സിംഗ്, ധര്‍മേന്ദര്‍ സിംഗ് എന്നിവരും ഇന്ന് പൊലീസിന്റെ പിടിയിലായിരുന്നു.

പ്രതീക്ഷകൾ അസ്ഥാനത്തായി, ട്രംപിന്റെ വഴിയേ ബൈഡനും: ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ല

റിപ്പബ്ലിക് ദിനത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കഴിഞ്ഞ പത്ത് ദിവസമായി സുഖ്ദേവ് സിംഗിന് വേണ്ടി അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലഭിച്ച നിര്‍ണ്ണായകമായ സൂചനയുടെ പശ്ചാത്തലത്തിലാണ് ഇയാള്‍ പിടിയിലായത്.

 

shortlink

Related Articles

Post Your Comments


Back to top button