Latest NewsIndiaNews

കേരളം മാറുന്നില്ല, തെരഞ്ഞെടുപ്പ് എന്നത് ഇടതിനും-യുഡിഎഫിനും മാറി മാറി വഴിപാടു പോലെ ഭരിക്കുന്നതിനോ ?

കേരളത്തിലെ രീതിയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കേരളം മാറുന്നില്ല, തെരഞ്ഞെടുപ്പ് എന്നത് ഇടതിനും-യുഡിഎഫിനും മാറി മാറി വഴിപാടു പോലെ ഭരിക്കുന്നതിനോ ? കേരളത്തിലെ രീതിയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചു വര്‍ഷം കൂടുമ്പോള്‍ കേരളത്തെ കൊള്ളയടിക്കാന്‍ ഇടത്-കോണ്‍ഗ്രസ് കരാറാണ് തെരഞ്ഞെടുപ്പെന്ന് മോദി പറഞ്ഞു.
ബംഗാളില്‍ തിരശീലയ്ക്ക് പിന്നില്‍ തൃണമൂലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദവും രഹസ്യധാരണയുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബംഗാളിലെ ഹാല്‍ദിയയില്‍ നടന്ന തെരരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

Read Also : കർഷക സമരത്തിൽ രാജ്യത്തിന് വേണ്ടി രംഗത്ത് വന്ന സെലിബ്രിറ്റികളെ ലക്ഷ്യമിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

ബംഗാളില്‍ ഞങ്ങളുടെ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയാണ്. എന്നാല്‍ അവരുടെ മറഞ്ഞിരിക്കുന്ന സൂഹൃത്തുക്കളെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇടതുപക്ഷവും കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ തിരശീലയ്ക്ക് പിന്നില്‍ രഹസ്യ ധാരണകളുണ്ട്. ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മൂന്നു പാര്‍ട്ടികളും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്ന നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തേയിലയേയും യോഗയേയും വരെ ഗൂഢാലോചനക്കാര്‍ ആക്രമിക്കുന്നു. ഇതിനെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശബ്ദമുയര്‍ത്തുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും മോദി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button