തിരുവനന്തപുരം : അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സഹായ നിധിയിൽ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി സംഭാവന നല്‍കിയതിൽ പാർട്ടിയിൽ അതൃപ്തി. ആര്.എസ്.എസ് പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ ഓഫീസിലെത്തിയാണ് സംഭാവന സ്വീകരിച്ചത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചിത്രം വിവാദമായതോടെ പാര്‍ട്ടിയില്‍ നിന്നും എല്‍ദോസ് കുന്നപ്പള്ളിക്ക് സമ്മര്‍ദ്ദം ഉണ്ടാകുന്നതായി റിപ്പോർട്ട്. നിയമ സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുകയാണ് എല്‍ദോസ് കുന്നപ്പള്ളി.
read also:24 ഇടങ്ങളില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടി ബി.ജെ.പി
വിവാദങ്ങൾക്കിടയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എം എൽ എ. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു.
Post Your Comments