Latest NewsNewsIndia

‘ഹിന്ദു ഫോബിയ’; പൊട്ടിത്തെറിച്ച് മീന ഹാരിസ്

തന്‍റെ ചിത്രങ്ങള്‍ കത്തിക്കുന്നവരെ കണ്ടപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആലോചിച്ചുപോയെന്നും മീന പറഞ്ഞു.

ന്യൂഡല്‍ഹി: ഹിന്ദുത്വവിരോധിയാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച്‌ യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ മരുമകളും എഴുത്തുകാരിയുമായ മീന ഹാരിസ്. മീന ഹാരിസിന് ‘ഹിന്ദു ഫോബിയ’ ആണെന്ന് വിമര്‍ശിച്ച്‌ എഴുത്തുകാരന്‍ കൂടിയായ സംക്രാന്ത് സനു ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ‘ചങ്ങാതീ, ഞാന്‍ ഹിന്ദുവാണ്. ഫാഷിസത്തിനായി മതത്തെ മറയാക്കുന്നത് നിര്‍ത്തൂ’വെന്ന് മീന ട്വീറ്റ് ചെയ്തു.

Read Also: കേരളത്തിൽ നോട്ടമിട്ട് ​ഗുലാം നബി ആസാദ്; കരുക്കള്‍ നീക്കി മുതിര്‍ന്ന നേതാക്കൾ

എന്നാൽ ഹിന്ദു തീവ്രവാദത്തെ കുറിച്ച്‌ സംസാരിക്കാന്‍ സമയമായെന്ന് മീന ഹാരിസ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് മീനയെ ഹിന്ദുത്വവിരുദ്ധയായി ചിത്രീകരിക്കാന്‍ ശ്രമം ആരംഭിച്ചത്. ഇന്ത്യക്കാര്‍ക്കിടയിലെ വര്‍ണവെറിയെ കുറിച്ചും സംസാരിക്കണമെന്ന് മീന ഹാരിസ് ട്വീറ്റ് ചെയ്തു. മീനയെ ഹിന്ദുത്വവിരുദ്ധയായി ചിത്രീകരിക്കുന്നതിനെതിരെ പ്രഫ. ദിലീപ് മണ്ഡല്‍ ആക്ഷേപഹാസ്യപരമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് മീന ഇന്ത്യക്കാര്‍ക്കിടയിലെ വര്‍ണവെറിയെ കുറിച്ച്‌ പറയുന്നത്.

ദിലീപ് മണ്ഡലിന്റെ ട്വീറ്റ് ആക്ഷേപഹാസ്യവും ഹിന്ദു തീവ്രവാദത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതാണെന്നും ഞാന്‍ വിശ്വസിക്കുന്നുവെന്ന് മീന പറഞ്ഞു. പക്ഷേ, ഇന്ത്യക്കാര്‍ക്കിടയിലെ കറുത്തവരോടുള്ള വിരോധത്തെ കുറിച്ച്‌ ഇത് വ്യക്തമായി പറയുന്നുണ്ട്. അതിനാല്‍, നമുക്ക് വര്‍ണവിവേചനത്തെ കുറിച്ചു കൂടി സംസാരിക്കണം -ട്വീറ്റില്‍ പറഞ്ഞു. തന്‍റെ ചിത്രങ്ങള്‍ കത്തിക്കുന്നവരെ കണ്ടപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആലോചിച്ചുപോയെന്നും മീന പറഞ്ഞു.

shortlink

Post Your Comments


Back to top button