COVID 19KeralaLatest NewsNewsIndia

മലപ്പുറത്തെ സ്കൂളിൽ 67 അധ്യാപകർക്കും 193 വിദ്യാർത്ഥികൾക്കും കൊവിഡ്; സ്കൂൾ അടച്ചു, ആശങ്ക

രോഗം സ്ഥിരീകരിച്ചതോടെ ഈ സ്കൂളുകൾ താൽക്കാലികമായി അടച്ചു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ഇപ്പോഴിതാ, മലപ്പുറത്ത് നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മലപ്പുറത്തെ സ്കൂളിൽ 67 അധ്യാപകർക്കും 193 വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം പൊന്നാനി മാറഞ്ചേരി സർക്കാർ സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി സ്കൂളിലുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം പൊന്നാനി മാറഞ്ചേരി സർക്കാർ സ്‌കൂളില്‍ 150 വിദ്യാർത്ഥികൾക്കും 34 അധ്യാപകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെരുമ്പടപ്പ് വന്നേരി സ്കൂളിൽ 33 അധ്യാപകരിലും 43 വിദ്യാര്‍ത്ഥികളിലും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.

Also Read:‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’; അമ്മയ്ക്കെതിരെ സൈജു ശ്രീധരൻ’

ഇത്രയധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചതോടെ ഈ സ്കൂളുകൾ താൽക്കാലികമായി അടച്ചു. ഇവിടെയുള്ള ഒരു വിദ്യാർത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, മറ്റുള്ളവർക്ക് പരിശോധന നടത്തുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവർക്കാർക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. മറ്റുള്ളവരിലും കൊവിഡ് പരിശോധന നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button