Latest NewsKeralaNews

കളം പിടിക്കാനൊരുങ്ങി പ്രമുഖർ; ബിജെപി സാധ്യതാ പട്ടിക പുറത്ത്

പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ് കുമ്മനം രാജശേഖരനാണ്.

തിരുവനന്തപുരം: നിയമസഭ തിരെഞ്ഞെടുപ്പിൽ സാധ്യതാ പട്ടിക തയ്യാറാക്കി ബിജെപി. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകും. ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. എന്നാല്‍ പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്. പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ് കുമ്മനം രാജശേഖരനാണ്. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് മത്സരിക്കുക.

വട്ടിയൂര്‍ക്കാവ്-വി. വി രാജേഷ്, കഴക്കൂട്ടം-വി. മുരളീധരന്‍, കാട്ടാക്കട-പി. കെ കൃഷ്ണദാസ്, ആറ്റിങ്ങല്‍- സുധീര്‍, പാറശാല-കരമന ജയന്‍, കോവളം-എസ്. സുരേഷ്, ചാത്തന്നൂര്‍-ബി.ബി ഗോപകുമാര്‍, കരുനാഗപ്പള്ളി-ഡോ. കെ. എസ് രാധാകൃഷ്ണന്‍, ചെങ്ങന്നൂര്‍-ആര്‍. ബാലശങ്കര്‍, എം. വി ഗോപകുമാര്‍ (രണ്ട് പേര്‍ പരിഗണനയില്‍), തൃപ്പൂണിത്തുറ-പി. ആര്‍ ശിവശങ്കര്‍, മണലൂര്‍- എ.എന്‍ രാധാകൃഷ്ണന്‍, തൃശൂര്‍-ബി. ഗോപാലകൃഷ്ണന്‍, പാലക്കാട്-സന്ദീപ് വാര്യര്‍, മലമ്ബുഴ-പി. കൃഷ്ണകുമാര്‍, മഞ്ചേശ്വരം-കെ. ശ്രീകാന്ത്, സി.സദാനന്ദന്‍ മാസ്റ്റര്‍ (രണ്ട് പേര്‍ പരിഗണനയില്‍)എന്നിങ്ങനെയാണ് സാധ്യതാ പട്ടികയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button