സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്റെ പരാമർശത്തിൽ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. പ്രിയ സഖാക്കളെ തിരഞ്ഞെടുപ്പായിരിക്കുന്നു, ഇനി നമ്മൾ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വൈരുദ്ധ്യാത്മക ഭൗതികവാദവും നാലായി മടക്കി കക്ഷത്ത് തിരുകണം, പോളണ്ടിനെ കുറിച്ചും ശബരിമലയെ കുറിച്ചും ഒന്നും മിണ്ടരുത്. ഇനി അഥവാ ആരെങ്കിലും ശബരിമലയെ കുറിച്ച് ചോദിച്ചാൽ ഞങ്ങൾ ആചാര സംരക്ഷകരാണെന്ന് തട്ടിവിടണം, അത്യാവശ്യമാണെങ്കിൽ ഇൻക്വിലാബിന് പകരം ശരണം വിളിയ്ക്കാനും മടിക്കരുതെന്നും എം ടി രമേശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം…………………………..
പ്രിയ സഖാക്കളെ തിരഞ്ഞെടുപ്പായിരിക്കുന്നു, ഇനി നമ്മൾ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വൈരുദ്ധ്യാത്മക ഭൗതികവാദവും നാലായി മടക്കി കക്ഷത്ത് തിരുകണം, പോളണ്ടിനെ കുറിച്ചും ശബരിമലയെ കുറിച്ചും ഒന്നും മിണ്ടരുത്. ഇനി അഥവാ ആരെങ്കിലും ശബരിമലയെ കുറിച്ച് ചോദിച്ചാൽ ഞങ്ങൾ ആചാര സംരക്ഷകരാണെന്ന് തട്ടിവിടണം, അത്യാവശ്യമാണെങ്കിൽ ഇൻക്വിലാബിന് പകരം ശരണം വിളിയ്ക്കാനും മടിക്കരുത്.
സഖാവ് ഗോവിന്ദൻ മാഷും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും നിലപാടിൽ വെള്ളം ചേർത്തുവെന്നല്ല നിലപാട് അടിമുടി മാറ്റി ഒന്നും സംഭവിക്കാത്തതു പോലെയാണ് പ്രതികരിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞത് ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കിൽ ബന്ധപ്പെട്ട സാമുദായിക നേതാക്കളുമായി ചർച്ച ചെയ്യുമെന്നാണ്, അപ്പം നമുക്ക് നവോത്ഥാനം ഉണ്ടാക്കണ്ടെ സഖാവെ ? എന്നാരെങ്കിലും ചോദിച്ചാൽ കടക്ക് പുറത്തെന്ന് പറയാം, അല്ല വനിതാമതിൽ കെട്ടിയത് എന്തിനായിരുന്നുവെന്ന് ചോദിച്ചാലോ,, അത് തൊഴിലുറപ്പിൻ്റെ കൂലി കൂട്ടാനാണെന്ന് പറയൂ, അതാണ് ഇന്നലെ കണ്ണൂരിൽ എം എൻ ഗോവിന്ദൻ മാഷ് പച്ച മലയാളത്തിൽ പറഞ്ഞത് ഈ കമ്മ്യൂണിസവും കോപ്പും ഒന്നും ഇവിടെ നടക്കൂലാന്ന്, പ്രിയപ്പെട്ട സഖാക്കളെ അതാണ് ബി.ജെ.പിയും സംഘപരിവാർ പ്രസ്ഥാനങ്ങളും നിരന്തരം പറയുന്നത്, ഇവിടെ കമ്മ്യൂണിസം വേവില്ല ഇത് വേദഭൂമിയാണ്, ആർഷ ഭാരതമാണ്. വന്ദേമാതരം
https://www.facebook.com/mtrameshofficial/posts/2778939639012840
Post Your Comments