ഇന്ത്യന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്ന വീഡിയോയുമായി മിയ ഖലീഫ. എഴുത്തുകാരി രൂപി കൗര്‍ ആണ് തനിക്ക് ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയതെന്നും ഗുലാബ് ജാമുന് കിട്ടിയത് കനേഡിയന്‍ എം.പി.യായ ജഗ്മീത് സിങ്ങില്‍ നിന്നുമാണെന്നും മിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
Read Also : ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ
കേവലം മൂന്നു മാസം മാത്രം പോണ് മേഖലയില്‍ പ്രവര്‍ത്തിക്കുകയും, ശേഷം ആങ്കറിംഗ് രംഗത്തേക്ക് ചുവടുമാറ്റുകയും ചെയ്ത താരമാണ് മിയ. ലെബനീസ് വംശജയായ മിയ ഒട്ടേറെ ബ്രാന്‍ഡുകളുടെ മുഖമാണ്. ആങ്കര്‍ ആയി മാറിയെങ്കിലും ഗ്ലാമര്‍ തീര്‍ത്തും കുറയ്ക്കാതെയുള്ള വരവാണ് ഇവരുടേത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മിയ തന്റേതായ സംഭാവനകള്‍ പലപ്പോഴായി നല്‍കിയിട്ടുണ്ട്. ഇടയ്ക്ക് തന്റെ കറുത്ത ഫ്രയിമുള്ള വലിയ കണ്ണട മിയ ലേലത്തിന് വച്ചിരുന്നു.
വീഡിയോയില്‍ മിയയുടെ വാക്കുകള്‍ ഇങ്ങനെ: “വളരെയേറെ അധ്വാനിച്ചു എന്തെങ്കിലും നേടുന്നത് വളരെ നല്ലൊരു കാര്യമാണ്. ഞാന്‍ ഈ രുചികരമായ ഭക്ഷണങ്ങള്‍ നേടിയത് പോലെ,” ശേഷം തനിക്ക് ഭക്ഷണം എത്തിച്ചു നല്കിയ രണ്ടുപേര്‍ക്കും മിയയുടെ നന്ദി രേഖപ്പെടുത്തുന്നു.
Thank you @rupikaur_ for this beautifully harvested feast, and thank you @theJagmeetSingh for the Gulab!!! I’m always worried I’ll get too full for dessert, so I eat it during a meal. You know what they say, one Gulab a day keeps the fascism away! #FarmersProtests pic.twitter.com/22DUz2IPFQ
— Mia K. (@miakhalifa) February 7, 2021
പോപ് താരം റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മിയ ഖലീഫയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തിന്റെ ചിത്രം പങ്കുവെച്ചാണ് മിയ പ്രതികരിച്ചത്. മിയയുടെ കര്‍ഷക സമരത്തെക്കുറിച്ചുള്ള ട്വീറ്റിനെതിരെ വൻപ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ വീഡിയോയുമായി മിയ എത്തിയത്.
Post Your Comments