ദോഹ: രാജ്യത്ത് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നിരിക്കുന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്ത് 6681 കോവിഡ് രോഗികളാണ് ഉള്ളത്. ഇന്നലെ രാജ്യത്ത് 394 പേർക്കുകൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതിൽ 53പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 132 പേരാണ് ഇന്നലെ രോഗമുക്തി നേടിയിരിക്കുന്നത്. ആകെ മരണം 250 ആയിരിക്കുന്നു. ഇന്നലെ രാജ്യത്ത് ആരും മരിച്ചിട്ടില്ല. ഇന്നലെ 9527 പേരെയാണ് കോവിഡ് പരിശോധിച്ചത്. ആകെ 1422102 പേർക്ക് പരിശോധന നടത്തിയപ്പോൾ 153690 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
നിലവിൽ 570 പേരാണ് ആശുപത്രികളിലുള്ളത്. ഇതിൽ 66 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 62 പേർ. ഇതിൽ 11പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
Post Your Comments