യുഎസില്‍ കോവിഡ് വാക്സിന് വിതരണാനുമതി തേടി ജോണ്‍സണ്‍ & ജോണ്‍സണ്‍. തങ്ങള്‍ ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സിന് അടിയന്തര വിതരണാനുമതി തേടിയിരിക്കുകയാണ് കമ്പനി . അനുമതി ലഭിച്ചാല്‍ യുഎസില്‍ കോവിഡിനെതിരെയുള്ള മൂന്നാമത്തെ വാക്‌സിനാവും ജോണ്‍സണ്‍ & ജോണ്‍സണിന്റേത്. ജോണ്‍സണ്‍ & ജോണ്‍സണ്‍ നിര്‍മിച്ച വാക്‌സിന്‍ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ഫലപ്രദമായേക്കുമെന്ന് ജര്‍മനി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനുമതി തേടിയിരിയ്ക്കുന്നത്.
Read Also : ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെയുള്ള പരീക്ഷണങ്ങളില്‍ വാക്‌സിന്‍ പരാജയപ്പെട്ടിരുന്നു. അടിയന്തര വിതരണാനുമതി തേടി ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഫെബ്രുവരി 26 ന് പരിഗണിക്കും. ജൂണ്‍ മാസത്തോടെ 100 ദശലക്ഷം ഡോസുകള്‍ യുഎസിന് നല്‍കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Post Your Comments