Latest NewsIndiaNewsCrime

ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത ശേഷം അമ്മ ആത്മഹത്യ ചെയ്തു

മുംബൈ: ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത ശേഷം അമ്മ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഇവരുടെ കൈയില്‍ ഒരു വലിയ ബാഗും ഉണ്ടായിരുന്നു. അതില്‍ നിന്നാണ് മകന്റെ അറുത്തെടുത്ത തല കണ്ടെത്തുകയുണ്ടായത്. കൈയില്‍ കരുതിയ ബാഗുമായി യുവതി ട്രെയിനില്‍ നിന്ന് ചാടുന്നത് ഹോം ഗാര്‍ഡ് കാണുകയുണ്ടായി.

തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ യുവതി അവരുടെ പൂനെയില്‍ നിന്നുള്ള വീട്ടില്‍ നിന്നുമാണ് വരുന്നതെന്ന് കണ്ടെത്തുകയുണ്ടായി. സിവില്‍ എന്‍ജിനിയറാണ് യുവതിയുടെ ഭര്‍ത്താവ്. എന്നാല്‍ അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതി ഇതേതുടര്‍ന്ന് മരുന്ന് കഴിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button