ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിയ ഖലീഫയുടെ ഫോട്ടോയ്ക്ക് കേക്ക് മുറിച്ച് നല്‍കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിയ്ക്കുകയാണ്. മിയ ഖലീഫ കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ചതോടെയാണ് ഈ ചിത്രം പ്രചരിച്ചത്. ഈ ചിത്രത്തിന് എതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നിരിയ്ക്കുകയാണ്. 2017ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രം മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് പകരമാണ് മിയ ഖലീഫയുടെ ചിത്രം വെച്ചത്.
Post Your Comments