കോവിഡ് കാലത്ത് വഴിയോരത്ത് ബിരിയാണി വില്‍പ്പന നടത്തുകയും അതുമൂലമുണ്ടായ പ്രശ്നങ്ങൾ വഴി ശ്രദ്ധേയയാവുകയും ചെയ്ത സജ്ന ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നടൻ ജയസൂര്യ അടക്കമുള്ളവരുടെ സഹായത്തോടെ സജ്ന ഒരു ഹോട്ടൽ തുടങ്ങിയിരുന്നു. എന്നാൽ, ഇവിടെ കച്ചവടമില്ലെന്നും ലക്ഷങ്ങൾ കടമുണ്ടെന്നും വെളിപ്പെടുത്തിയാണ് സജ്ന കഴിഞ്ഞ ദിവസം വീണ്ടും വാർത്താശ്രദ്ധ നേടിയത്. ഇപ്പോഴിതാ, സജ്നയുടെ തട്ടിപ്പ് കഥകൾ വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞ് അവന്തിക വിഷ്ണു രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവന്തികയുടെ ആരോപണം.
ഇപ്പോള്‍ താന്‍ വന്‍ കടത്തില്‍ ആണെന്നും കടയും ജീവിതവവും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആണെന്നും ജീവിക്കാനായി ശരീരം വില്‍ക്കേണ്ട സ്ഥിതിയിലാണെന്നുമായിരുന്നു സജ്ന പറഞ്ഞത്. എന്നാൽ, ഇതിനെതിരെയാണ് അവന്തിക പ്രതികരിച്ചിരിക്കുന്നത്. ബിസിനസ് പൊളിഞ്ഞാൽ അപ്പോൾ തന്നെ എല്ലാവരും ശരീരം വിൽക്കാനല്ല ഇറങ്ങിത്തിരിക്കുന്നതെന്ന് അവന്തിക പറയുന്നു.
Also Read:ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കുന്നത് സ്വാഗതാര്‍ഹം : വി മുരളീധരന്‍
‘സജ്ന ബിസിനസ് തുടങ്ങിയത് ലോക്ക് ഡൗൺ സമയത്താണ്. ഹോട്ടലുകൾ അടഞ്ഞുകിടന്ന സമയത്താണ് സജ്ന ഈ ബിസിനസ് തുടങ്ങിയത്. അന്ന് അത്യാവശ്യം നല്ല വരുമാനമുണ്ടായിരുന്നു. ബിരിയാണി കച്ചവടത്തിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അന്നൊക്കെ ഞാനുൾപ്പെടെയുള്ളവർ അവരെ പിന്തുണച്ചിട്ടുള്ളതാണ്. എന്നാൽ, അവർ ഇപ്പോൾ കാണിക്കുന്ന സെന്റിമെന്റൽ അപ്രോച്ചിൽ പലരും വീണ് പോകുന്നുണ്ട്. അത് മറ്റുള്ള ട്രാൻസ് കമ്മ്യൂണിറ്റികൾക്ക് മുഴുവൻ നാണക്കേട് ആണ്.’
‘കച്ചവടമാകുമ്പോൾ നഷ്ടവും ലാഭവുമുണ്ടാകും. അതിനനുസരിച്ച് വേണം നിൽക്കാൻ. അല്ലാതെ അതിനു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ബിസിനസിനെ കരകയറ്റാനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണ് വേണ്ടത്. ആദ്യം താൻ എന്താണെന്ന് സജ്ന മനസിലാക്കണം. കൊറോണ സമയത്ത് പത്ത് സ്റ്റാഫിനെയും ഒരു മാനേജരെയും വെച്ചിട്ടാണ് ഹോട്ടൽ ആരംഭിച്ചത്. ഇവർക്ക് തന്നെയുള്ള ശമ്പളം കൊടുക്കണം. സ്റ്റാഫിനെ ഒക്കെ പിന്നീട് വെയ്ക്കാമായിരുന്നു. ആപത്ത് കാലത്ത് സജ്നയെ പലരും സഹായിച്ചിട്ടുണ്ട്. ഇത്തരം സുഹൃത്തുക്കളെ സജ്ന ഒഴിവാക്കിയിട്ടുണ്ട്. സജ്നയുടെ പുതിയ ഒരു രീതിയാണ് ചാരിറ്റി തട്ടിപ്പ്. പണ്ട് എറണാകുളത്തുള്ള പയ്യൻ 2 ലക്ഷവും, കാസർഗോഡുള്ള ഒരു പയ്യൻ 1 ലക്ഷം രൂപയും സജ്നയ്ക്ക് നൽകിയിരുന്നു. അതും തട്ടിയെടുത്തു.’ അവന്തിക പറയുന്നു.
Post Your Comments