Latest NewsNewsIndiaInternational

അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി , സംയുക്ത സൈനിക പരേഡ് പാകിസ്താന്‍ അതിര്‍ത്തിയിൽ

ന്യൂഡെല്‍ഹി : ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ് പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം നടക്കും. ഇതിനായുള്ള അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. രാജസ്ഥാനില്‍ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് സംയുക്ത സൈനിക പരീശീലനം നടക്കുക. അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക വിമാനത്തില്‍ 270 സൈനികരാണ് സൂറത്ത്ഗാര്‍ഹില്‍ യുദ്ധ പരിശീലനത്തിനായി എത്തിയത്. നാളെ തുടങ്ങുന്ന
പരിശീലനം 21വരെ തുടരുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ വ്യക്തമാക്കി.

Read Also : ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തിറക്കിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

ജമ്മു കശ്മീരിലെ സപ്ത് ശക്തി കമാന്‍ഡിന്റെ ഭാഗമായുള്ള ഇന്ത്യന്‍ ബറ്റാലിയനാണ് അമേരിക്കന്‍ സൈന്യത്തിനൊപ്പം അഭ്യാസം നടത്തുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനേക്കാളും ശക്തമായി ഇന്ത്യയുമായി ബൈഡന്‍ ഭരണകൂടം ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് അഭ്യാസം. പ്രതിരോധം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button