ലണ്ടന്‍ : 27 വര്‍ഷമായി സ്ഥിരമായി കോള കുടിച്ച യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങളാണ്. ശീതള പാനീയ അഡിക്ഷനെ കുറിച്ച് അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ട ഒരു ഇംഗ്ലീഷ് വെബ്സൈറ്റിന് ലഭിച്ച പ്രതികരണങ്ങളിലാണ് യുവതിയുടെ അനുഭവം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. 27 വര്‍ഷം തുടര്‍ച്ചയായി കോള ഉപയോഗിച്ചതോടെ തന്റെ 14 പല്ലുകള്‍ നഷ്ടമായെന്നാണ് യുവതി പറയുന്നത്.
ലണ്ടനിലെ ലോകപ്രശസ്ത കോള നിര്‍മ്മാണ കമ്പനിയിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. ഇവിടുത്തെ ജീവനക്കാര്‍ക്ക് എത്ര വേണമെങ്കിലും കോള കുടിക്കുന്നതിനുള്ള സൗകര്യം കമ്പനി ഒരുക്കിയിരുന്നു. ദിവസും വലിയ അളവില്‍ യുവതി കോള കുടിയ്ക്കുമായിരുന്നു. ” രാവിലെ 6 മണിക്ക് ഷിഫ്റ്റിന്റെ തുടക്കത്തില്‍ ഞാന്‍ കോള കുടിയ്ക്കുന്നത് സാധാരണമാണ്. ഒരു കോള ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ മിക്ക ബ്രാന്‍ഡുകളും ജീവനക്കാര്‍ക്ക് സൗജന്യമായി ലഭ്യമാണ്. ദാഹിക്കുമ്പോഴൊക്കെ കോളയാണ് കുടിച്ചിരുന്നത്.” – യുവതി പറയുന്നു.
സൈറ്റിലെ ഫ്രിഡ്ജുകളില്‍ വിവിധ ബ്രാന്‍ഡുകളിലെ വരെയുള്ള എല്ലാ ശീതള പാനീയങ്ങളും ഉണ്ടാകുമായിരുന്നുവെന്നും. രാവിലെ 6 മണിക്ക് ഷിഫ്റ്റിന്റെ തുടക്കത്തില്‍ ഒരു കുപ്പി കോള കുടിക്കുന്നത് തികച്ചും സാധാരണമാണെന്നും യുവതി പറയുന്നു. ഒരു ദിവസം ഞാന്‍ അഞ്ചോ ആറോ 500 മില്ലി കുപ്പി കോള കുടിക്കാറുണ്ട്. സ്ഥിരമായി കോള കുടിച്ചതിലൂടെ പല വിധ ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും യുവതി സമ്മതിയ്ക്കുന്നു.
കഫീന്‍ അടങ്ങിയതിനാല്‍ രക്തസമ്മര്‍ദ്ദം കൂടി. ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളുമുണ്ടായി. അതിനു പുറമെയാണ് ഇക്കാലയളവില്‍ 14 പല്ലുകള്‍ നഷ്ടമായത്. പല്ല് തേഞ്ഞു പോകുകയായിരുന്നു. ഇതോടെ കോള ഉപേക്ഷിച്ചു വെള്ളം ശീലമാക്കി. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും കോള ഉപേക്ഷിയ്ക്കാന്‍ സാധിച്ചതായും യുവതി പറയുന്നു.
Post Your Comments