മസ്‌കറ്റ്: ഒമാനില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലയാത്തില്‍ ഒരു വാഹനത്തിന് തീപ്പിടിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് എത്തിയ അഗ്നിശമനസേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ്. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments