റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. 386 കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം, രോഗമുക്തരുടെ എണ്ണവും ഉയരുന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്. രാജ്യത്താകെ 283 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 369961 ഉം രോഗമുക്തരുടെ എണ്ണം 361237 ഉം ആയി ഉയർന്നു. ആകെ മരണസംഖ്യ 6397 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2327 ആയി ഉയര്‍ന്നു.
Post Your Comments