കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചു ദിവസം ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു. പവന് 240 രൂപയാണ് ഇന്നു ഉയർന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,240 രൂപ. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4405ല്‍ എത്തിയിരിക്കുന്നു.
ബജറ്റ് പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ 1840 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ദിവസമാണ് വിലയില്‍ ഇടിവുണ്ടായത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ സ്വര്‍ണ വില കുറയുന്നത്.
Post Your Comments