
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,08,14,304 ആയി ഉയര്‍ന്നു. പുതിയ കേസുകളില്‍ 48 ശതമാനവും കേരളത്തിലാണ് ഉള്ളത്. ഇന്നലെ മാത്രം 14,488 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,05,10,796 ആയി ഉയർന്നിരിക്കുന്നു.
രാജ്യത്ത് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയെത്തിയിരിക്കുന്നു. നിലവില്‍ 1,48,590 പേരാണ് ചികിത്സയിൽ ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,54,918 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 54,16,849 പേര് കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments