ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം ഇതുവരെ സ്വർണവിലയിൽ കുത്തനെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 1,320 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ മാത്രം പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480ല്‍ എത്തിയിരിക്കുന്നു.
തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണ വില കുറഞ്ഞിരിക്കുന്നത്. ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണ വില കുറയുന്നത് തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4435 രൂപയായി.
Also Read:വഞ്ചനാക്കേസ് ; മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി
ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ഇതുവരെ 1320 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ദിവസമാണ് വിലയില്‍ ഇടിവുണ്ടായത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ സ്വര്‍ണ വില കുറയുന്നത്.
Post Your Comments