ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനായി കൊവിൻ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശോക് കുമാർ ചൗബെ ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാണോയെന്ന ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കൊറോണ വാക്സിൻ രജിസ്ട്രേഷനും മറ്റ് നടപടികൾക്കുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷനാണ് കൊവിൻ ആപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 16 നാണ് വാക്‌സിൻ പുറത്തിറക്കിയത്.
കൊവിൻ ആപ്പിലെ ഡേറ്റകളെല്ലാം സുരക്ഷിതമായിരിക്കും. ഹാക്കിംഗ് സാധ്യത കുറയ്ക്കാനായുള്ള സുരക്ഷാ സംവിധാനങ്ങളെല്ലാം ആപ്ലിക്കേഷനിലുണ്ട്. നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ നിർദ്ദേശിച്ചിരിക്കുന്ന പ്രൈവസി പോളിസി കൊവിൻ ആപ്പ് പാലിക്കുന്നുണ്ടെന്നും അശോക് കുമാർ ചൗബെ ലോക്‌സഭയിൽ മറുപടി നൽകി.
Post Your Comments