ന്യൂഡൽഹി : കോവിഡ് വാക്‌സിനേഷനിൽ ലോകരാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ. 50 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ഇതുവരെ കൊറോണ വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്. 21 ദിവസം കൊണ്ടാണ് അൻപത് ലക്ഷത്തിലധികം ആളുകൾക്ക് കുത്തിവെയ്പ്പ് നടത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് കണക്ക് പുറത്തുവിട്ടത്.
Read Also : ഗണപതി ഭഗവാനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍
നിലവിൽ രാജ്യത്ത് 52,90,470 ആളുകളാണ് കൊറോണ വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം മൂന്ന് ലക്ഷത്തിലധികം ജനങ്ങൾക്ക് വാക്‌സിൻ കുത്തിവെയ്പ്പ് നടത്തി. ഇതോടെ ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവുമധികം ആളുകൾക്ക് കുത്തിവെയ്പ്പ് നടത്തിയ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
അമേരിക്കയിൽ 24 ദിവസം കൊണ്ടാണ് 50 ലക്ഷം പേർക്ക് കുത്തിവെയ്പ്പ് നടത്തിയത്. ബ്രിട്ടണിൽ 43 ദിവസമെടുത്തു 50 ലക്ഷം ജനങ്ങൾക്ക് കുത്തിവെയ്പ്പ് നടത്താൻ. ഇസ്രായേലിൽ 45 ദിവസത്തിലാണ് 50 ലക്ഷം പേർക്ക് കുത്തിവെയ്പ്പ് നടത്തിയത്.
Post Your Comments