Latest NewsIndiaNews

വവ്വാലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, ലോകത്ത് മാരക രോഗങ്ങൾ പടര്‍ന്നുപിടിക്കും! പഠന റിപ്പോര്‍ട്ട് പുറത്ത്

സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന പ്രസിദ്ധീകരണത്തിലാണ് പുതിയ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ഉള്‍പ്പടെ പല മാരക രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. സാര്‍സ് പോലെയുള‌ള രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം ഹരിതവാതകങ്ങളുടെ അമിതമായ പുറംതള‌ളലാണ്. ഇതിലൂടെ രോഗവ്യാപനത്തിന് കാരണക്കാരായ വവ്വാലുകളുടെ എണ്ണം വ്യത്യാസമുണ്ടായി അത് പുതിയ രോഗങ്ങള്‍ക്ക് കാരണമായി.

എന്നാൽ കാലാവസ്ഥയിലുണ്ടായ മാ‌റ്റം ദക്ഷിണ ചൈനീസ് യുനാന്‍ പ്രവിശ്യയെയും അടുത്തുള‌ള മ്യാന്‍മാറിനെയും ലാവോസിനെയും ഹോട്ട്‌സ്‌പോട്ടാക്കി മാറ്റി. ഇവിടെ വവ്വാലുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. കേംബ്രിഡ്‌ജ് സര്‍വകലാശാലയില്‍ ഉള്‍പ്പടെയുള‌ള വിദഗ്‌ദ്ധരുടെ അഭിപ്രായത്തില്‍ ഇത് വവ്വാലില്‍ നിന്നുണ്ടാകുന്ന രണ്ട് തരം വൈറസുകളുണ്ടാക്കി സാര്‍സ്-കൊവ്-1ഉം സാര്‍സ്-കൊവ്-2ഉം. കൊവിഡ് വൈറസുകളുടെ എണ്ണം ഈ മേഖലയില്‍ കാണപ്പെടുന്ന വവ്വാലുകളെ ആശ്രയിച്ചാണിരിക്കുന്നത്.

Read Also: ചെങ്കോട്ടയിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യോഗേന്ദ്ര യാദവ്; ദീപ് സിദ്ധു പങ്കെടുത്തുവെന്ന് വെളിപ്പെടുത്തൽ

അതേസമയം ഒരു ജീവിയുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഒരു മേഖലയില്‍ അവ ഇല്ലാതാകുകയും മറ്റൊരിടത്ത് അവയുടെ എണ്ണം ക്രമാതീതമായി കൂടുകയും ചെയ്യും. ഇത് കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ്. പഠന റിപ്പോര്‍ട്ട് പറയുന്നു. സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന പ്രസിദ്ധീകരണത്തിലാണ് പുതിയ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലാവോസിലും മ്യാന്‍മാറിലും 40 ഇനത്തില്‍പെട്ട വവ്വാല്‍ വര്‍ഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നതരം പ്രവര്‍ത്തനങ്ങള്‍ കുറയ്‌ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മാത്രമല്ല ഇതിലെ ഘടകം എന്നഭിപ്രായപ്പെടുന്നു ലണ്ടന്‍ യൂണിവേഴ്‌സി‌റ്റിയിലെ പരിസ്ഥിതിവിഭാഗം പ്രൊഫസറായ കേ‌റ്റ് ജോണ്‍സ്. മനുഷ്യന്റെ ജനസംഖ്യ വര്‍ദ്ധനവും പ്രകൃതിയെ കൈയേറി കൃഷി ചെയ്യുന്നതും എല്ലാം ഇതിന് കാരണമാണെന്ന് കേ‌റ്റ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button