മലയാള സിനിമാലോകത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യപ്രതിഭയാണ് കൊച്ചിൻ ഹനീഫ. ഹനീഫയുടെ വേര്‍പാടിന്റെ പതിനൊന്നാം ഓർമദിവസമായിരുന്നു കഴിഞ്ഞ ദിവസം. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ളവർ താരത്തിൻ്റെ ഓർമകളെ കുറിച്ച് പങ്കുവെച്ചിരുന്നു. സൗഹൃദവും കുടുംബവുമായി കൊച്ചിൻ ഹനീഫയുടെ ലോകം.
കൊച്ചിൻ ഹനീഫ ജീവിച്ചിരുന്നപ്പോൾ നിരവധി താരങ്ങൾ അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ, മരണശേഷം പലരും ആ കുടുംബത്തെ മറന്നു. എന്നാലും ഹനീഫയുടെ കുടുംബത്തെ ചേർത്തുപിടിക്കുന്ന സുഹൃത്തുക്കളിൽ നടൻ ദിലീപുമുണ്ട്. ഫാസില എന്നാണ് ഹനീഫയ്ക്കയുടെ ഭാര്യയുടെ പേര്. ഇരട്ടക്കുട്ടികളായ സഫയും മര്‍വയുമാണ് മക്കള്‍. അദ്ദേഹം മരിക്കുന്ന സമയത്ത് ഇരുവരും ചെറിയ കുട്ടികളായിരുന്നു. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലാണ് ഇരുവരും പഠിക്കുന്നത്.
Also Read:കേരളം പിടിയ്ക്കാന്‍ ഉറച്ച് ബിജെപി ; അങ്കത്തിനിറങ്ങുന്നത് പാര്‍ട്ടിയിലെ ഈ പ്രമുഖര്‍
കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ ഇപ്പോഴും ദിലീപ് സഹായിക്കാറുണ്ടെന്ന് പ്രൊഡക്ഷൻ കൺഡ്രോള്ർ ബാദുഷ പറയുന്നു. അടുത്ത കാലത്തു ഹനീഫക്കയുടെ കുടുബത്തെ കണ്ടിരുന്നു. രണ്ടാളും വലിയ കുട്ടി ആയി. രണ്ടു പേരും പഠിക്കുകയാണ്. ദിലീപ് എന്ന താരം ഇപ്പോഴും അദ്ദേഹത്തിന്റെ കുടുബത്തിനു പിന്തുണയുമായി നില്കുന്നുണ്ട്. ദിലീപേട്ടൻ ഇപ്പോഴും ആ വീടിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കൊച്ചിൻ ഹനീഫയുമായി ദിലീപേട്ടന് ഏറെ അടുപ്പം ഉണ്ടായിരുന്നു’- ബാദുഷ പറയുന്നു.
Post Your Comments