കൊല്ലം: പതിനേഴു വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് യുവാക്കളെക്കൂടി പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല വെട്ടൂര്‍ സ്വദേശികളായ മിനിക്കുന്ന് കോളനിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍ (21), മേല്‍വെട്ടൂര്‍ സബിമോള്‍ മന്‍സിലില്‍ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടില്‍ അഹമ്മദ്ഷാ (21) എന്നിവരാണ് അറസ്റ്റിലായത്.
Read Also : കോവിഡ് വാക്‌സിനേഷന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ
പെണ്‍കുട്ടിയെ പന്ത്രണ്ടോളം പേര്‍ ചേര്‍ന്നു പീഡിപ്പിച്ചതായാണ് പരാതി. കൊല്ലം പൂയപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതല്‍കാണാതായ വെളിയം കുടവട്ടൂര്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പുറത്തുവന്നത്. കേസില്‍ ഇതുവരെ ഏഴു പേരെയാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതില്‍ നാലുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വര്‍ക്കലയിലുണ്ടെന്ന് കണ്ടെത്തി. 30ന് ഓടനാവട്ടം മുട്ടറയില്‍ എത്തിയതായി ടവര്‍ ലൊക്കേഷന്‍ വിവരം ലഭിച്ചു. പിന്നീട് പെണ്‍കുട്ടിയെ ആരോ വാഹനത്തില്‍ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരങ്ങള്‍ പുറത്തു പറഞ്ഞത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം വഴിയുള്ള ബന്ധങ്ങളിലൂടെയാണ് പെണ്‍കുട്ടിയെ കുടുക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
നല്ലില പഴങ്ങാലം ഉത്രാടം വീട്ടില്‍ ഹൃദയ്(19) എന്ന യുവാവുമായി പെണ്‍കുട്ടി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഹൃദയ് തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഹൃദയ് പീഡിപ്പിച്ചശേഷം മറ്റു 11ഓളം പേര്‍ കൂടി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതയാണ് വിവരം. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഹൃദയ് ഉള്‍പ്പടെ നാലുപേരെ ഫെബ്രുവരി ഒന്നിന് അറസ്റ്റു ചെയ്തു. പഴങ്ങാലം അമ്ബിപ്പൊയ്ക, കോഴിക്കാല്‍ പുത്തന്‍ വീട്ടില്‍ റഫീഖ്(22), പള്ളിമണ്‍ ജെ. പി നിവാസില്‍ ജയകൃഷ്ണന്‍(22), മുട്ടയ്ക്കാവ് സ്വദേശി അഭിജിത്ത് (21) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
കേസില്‍ മൂന്നുപേരെ കൂടി ഇന്ന് പൊലീസ് അറസ്റ്റു ചെയ്തു. ഇനിയും അഞ്ചോളം പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പൂയപ്പള്ളി എസ്. എച്ച്. ഒ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്. ഐമാരായ രാജന്‍ ബാബു, സന്തോഷ് കുമാര്‍, എ എസ് ഐ രാജേഷ്, അനില്‍ കുമാര്‍, ഗോപ കുമാര്‍, സി പി ഒ ബിജു വര്‍ഗീസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments