ന്യൂഡല്‍ഹി: 20 ലോകരാജ്യങ്ങള്‍ സൈക്കിളില്‍ ചുറ്റിക്കറങ്ങി ഇന്ത്യന്‍ യുവതി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സമീറ ഖാനാണ് വെല്ലുവിളികളെല്ലാം തരണം ചെയ്ത് ഉറച്ച മനസോടെ തൻറ്റെ സ്വപ്നം സാക്ഷാത്കരിക്കാനായി ഇറങ്ങി തിരിച്ചത്. 30 കാരിയായ സമീറ ഇതുവരെ 20 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സമീറ സൈക്കിള്‍ ട്രക്കിംഗ് നടത്തിയിട്ടുണ്ട്.
ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്നാണ് സമീറ തൻറ്റെ ലക്ഷ്യം നേടാനുള്ള പ്രയാണത്തിന് തുടക്കം കുറിച്ചത്. ഒമ്പതാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട സമീറയെ തയ്യല്‍ക്കാരനായ അച്ഛൻ വളരെ ബുദ്ധിമുട്ടിയാണ് വളര്‍ത്തിയത്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ സമീറയ്ക്ക് ജോലിയ്ക്ക് പോകേണ്ടി വന്നു. ജീവിത സാഹചര്യങ്ങളോട് പോരാടി മുന്നേറുന്നതിനിടെയായിരുന്നു മറ്റൊരു ദുരന്തം സമീറയെ തേടിയെത്തിയത്. തൻറ്റെ ഏക ആശ്രയമായിരുന്ന അച്ഛൻറ്റെ മരണം. അച്ഛൻറ്റെ വേര്‍പാട് സമീറയെ മാനസികമായി തളര്‍ത്തിയെങ്കിലും തൻറ്റെ സ്വപ്നങ്ങള്‍ നേടിയെടുക്കാനായി ഈ വനിത വീണ്ടും പോരാഡാൻ തന്നെ തീരുമാനിച്ചു.
ഇന്ന് സമീറയുടെ സൈക്കിള്‍ യാത്രകള്‍ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും കടന്ന് മുന്നേറുകയാണ്. നേപ്പാള്‍, ഭൂട്ടാന്, ടിബറ്റ് എന്നീ രാജ്യങ്ങളിലെല്ലാം സമീറ സഞ്ചരിച്ചു. ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചാണ് സമീറയുടെ യാത്രാചിലവുകൾ നടക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് എന്തും സാധിക്കുമെന്ന് ലോകത്തിന് കാട്ടി കൊടുക്കുകയാണ് ഈ യാത്രകളുടെ ലക്ഷ്യം. വീട്ടുകാരുടെ പിന്തുണ ഇല്ലെങ്കിലും പെണ്‍കുട്ടികള്‍ക്ക് എല്ലാം ചെയ്യാനുള്ള കഴിവുണ്ടെന്ന് സമൂഹത്തിന് കാണിച്ച് കൊടുക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് സമീറ പറയുന്നത്.
ഹിമാലയം കീഴടക്കുക എന്നതാണ് സമീറയുടെ പുതിയ ലക്ഷ്യം. പര്‍വ്വതാരോഹണത്തിനായി പ്രത്യേക കോഴ്സ് ഒന്നും ചെയ്തിട്ടില്ല. യാത്രകളാണ് തൻറ്റെ ധൈര്യം വര്‍ധിപ്പിച്ചത്. ടിബറ്റ് വഴി ഹിമാലയിത്തിലേക്ക് കയറാനാണ് ലക്ഷ്യമിടുന്നത്. ടിബറ്റിലൂടെയുള്ള മലകയറ്റമാണ് ഏറ്റവും ബുദ്ധിമുട്ടേറിയതും സാങ്കേതികത്വം ആവശ്യമുള്ളതും. തൻറ്റെ കഴിവിനേക്കാള്‍ ഉപരിയായി എന്തെങ്കിലും ചെയ്തുവെന്ന ബോധ്യം വേണമെന്നും അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും സമീറ വ്യക്തമാക്കുന്നു.
Post Your Comments