Latest NewsIndiaNews

ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവരെ കാത്തിരിയ്ക്കുന്നത് പിഴയും തടവും

സൈബര്‍ ഇടത്തില്‍ ഇത്തരം കളികള്‍ നടത്തരുതെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്

ചെന്നൈ : ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവരെ തമിഴ്‌നാട്ടില്‍ കാത്തിരിയ്ക്കുന്നത് വന്‍ പിഴയും തടവും. ഓണ്‍ലൈനില്‍ റമ്മി, പോക്കര്‍ പോലെയുള്ള ചൂതാട്ടം വാതുവെച്ചു നടത്തിയാല്‍ രണ്ടു വര്‍ഷം തടവോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷ ലഭിക്കുന്ന ഭേദഗതി ബില്‍ ഇന്നലെ തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിച്ചു.

സൈബര്‍ ഇടത്തില്‍ ഇത്തരം കളികള്‍ നടത്തരുതെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. കംപ്യൂട്ടര്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വാര്‍ത്താ വിനിമയ ഉപകരണം അല്ലെങ്കില്‍ ഗെയിം കളിക്കുന്നതിനുള്ള ഉപകരണം എന്നിവ ഉപയോഗിച്ച് വാതുവെയ്പിലൂടെ റമ്മി പോലെയുള്ള കളി നടത്തുന്നത് കുറ്റകരമാണെന്ന് ബില്ലില്‍ പറയുന്നു. ഈ നിയമം ലംഘിയ്ക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ് അല്ലെങ്കില്‍ പതിനായിരം രൂപ വരെ പിഴ അല്ലെങ്കില്‍ ഇവ രണ്ടും നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button