ഈ മഹാമാരി എന്ന് അവസാനിക്കും? കോവിഡ് -19 ലോകത്തെയാകെ കീഴടക്കിയത് മുതല്‍ എല്ലാവരും ഒന്നടങ്കം ചോദിക്കുന്ന ഒന്നാണിത്. കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയതോടെ ഈ ചോദ്യത്തിനുള്ള ഉത്തരവും ചിലര്‍ കണ്ടെത്തിയിരിക്കുകയാണ്.
കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ ലോകജനസംഘ്യയുടെ 70 മുതല്‍ 85 ശതമാനം ആളുകളിലേക്ക് പ്രതിരോധ മരുന്ന് എത്തണമെന്നാണ് അമേരിക്കന്‍ ശാസ്ത്രസംഘത്തിന്റെ വിലയിരുത്തല്‍. ലോകം മുഴുവനുമുള്ള വാക്‌സിനേഷന്‍ രീതി കണക്കിലെടുത്ത് ബ്ലൂംബെര്‍ഗ് നിര്‍മ്മിച്ച ഡാറ്റാബേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുള്ള രാജ്യം ഇസ്രായേലാണ്. ഇവിടെ വെറും രണ്ട് മാസത്തിനുള്ളില്‍ 75 ശതമാനം ആളുകളിലേക്ക് പ്രതിരോധ മരുന്ന് എത്തി. 2022 പുതുവത്സരത്തില്‍ അമേരിക്കയും ഈ നിലയിലേക്കെത്തും. രണ്ട് ഡോസ് വാക്‌സിന്‍ ഉപയോഗിച്ച് കോവിഡിനെതിരെ കവചം തീര്‍ക്കാന്‍ ശ്രമിക്കുന്ന ചില രാജ്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ വളരെ വേഗത്തില്‍ പുരോഗതി കൈവരിക്കുന്നതായാണ് ബ്ലൂംബെര്‍ഗിന്റെ വാക്‌സിന്‍ ട്രാക്കര്‍ സൂചിപ്പിക്കുന്നത്
ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സമ്പന്നമായ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ വളരെ വേഗത്തില്‍ നടക്കുന്നണ്ട്. നിലവിലെ സ്ഥിതിഗതികള്‍ പരിഗണിക്കുമ്പോള്‍ ലോകം മുഴുവന്‍ വാക്‌സിന്‍ എത്താന്‍ ഏഴ് വര്‍ഷമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
Post Your Comments