ശബ്ദത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പലവിധത്തില്‍ തരംതിരിക്കാം. അവയില്‍ ഏറ്റവും പ്രധാനം ജലദോഷം, ഇന്‍ഫ്ളുവന്‍സ, ക്രോണിക് ഇന്‍ഫക്ഷനുകളായ ടി.ബി, ഫംഗല്‍ ഇന്‍ഫക്ഷനുകള്‍ എന്നിവ മൂലം ശബ്ദത്തിനുണ്ടാകുന്ന വ്യത്യാസങ്ങളാണ്. മറ്റൊന്ന് പലതരത്തിലുള്ള ട്യൂമറുകള്‍, തൊണ്ടയില്‍ ഉണ്ടാകുന്ന കാന്‍സര്‍ എന്നിവ ശബ്ദത്തെ ബാധിക്കാനിടയുണ്ട്. ഇവ കൂടാതെ ട്യൂമറിനു സമാനമായ മുഴകളും (നൊഡ്യൂള്‍സ്) ശബ്ദത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ലക്ഷണങ്ങള്‍
1. അല്‍പസമയം സംസാരിച്ചു കഴിയുമ്പോള്‍ ശബ്ദം ലഭിക്കാതെ വരിക
2. സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
3. ശബ്ദത്തിനുണ്ടാകുന്ന വ്യത്യാസം
4. തൊണ്ടയില്‍ തടസം അനുഭവപ്പെടുക
5. ഇന്‍ഫക്ഷനുകള്‍
Post Your Comments