കേരളത്തിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ നേതാക്കൾ തന്നെ പ്രോട്ടോക്കോൾ ലംഘനം നടത്തുകയാണെന്ന് ആരോപണം. ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത അദാലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടന്നതായി റിപ്പോർട്ടുകൾ.
Also Read:60കാരന്റെ ശരീരം മുഴുവന്‍ കടുംമഞ്ഞ നിറമായി ; കാരണം മിക്കവര്‍ക്കും ഉള്ള ഈ ശീലം തന്നെ
നിരവധി പേരാണ് സാമൂഹ്യ അകലം പാലിക്കാതെ അദാലത്തിൽ പങ്കെടുക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന സർക്കാർ നിർദേശമുള്ളപ്പോൾ അത് പാലിക്കാതിരിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നത് പതിവാണ്. അത്തരമൊരു സാഹചര്യം നിലനിൽക്കേയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം നടന്നത്. ഇതിനെതിരെ ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്.
വ്യാഴാഴ്ച തളിപ്പറമ്പിൽ നടക്കുന്ന അദാലത്തിലാണ് ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം. മാസ്‌ക് ധരിച്ചിരുന്നു എന്നല്ലാതെ മറ്റ് പ്രോട്ടോക്കോളുകളൊന്നും പാലിക്കാതെയാണ് നൂറുകണക്കിനു പേർ ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവർക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിട്ടുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ ആൾക്കാർ കൂട്ടംകൂടി നിൽക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായത്.
Post Your Comments