ബംഗളൂരു : ഇന്ത്യാ ചൈന അതിർത്തിയിൽ റഫേൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചത് മുതൽ ചൈനീസ് ക്യാമ്പിൽ പരിഭ്രാന്തി ഉണ്ടെന്ന് വ്യോമസേനാ മേധാവി . അതിർത്തിയിൽ ചൈനയുമായുള്ള പിരിമുറുക്കം ഇപ്പോഴും നിലനിൽക്കുന്നുവെന്നും അതേസമയം, റാഫേലിനെ വിന്യസിച്ചതുമുതൽ ചൈനയ്ക്ക് ചങ്കിടിപ്പുണ്ടെന്നുമാണ് വ്യോമസേനാ മേധാവിയുടെ വാക്കുകൾ.
ലഡാക് അതിർത്തി കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ ചൈന ജെ-20 വിമാനങ്ങൾ അവരുടെ അതിർത്തികളിൽ വിന്യസിച്ചിരിക്കുകയാണ്. എന്നാൽ ഫ്രഞ്ച് നിർമ്മിതമായ അത്യാധുനിക റഫേൽ ഇന്ത്യ സ്വന്തമാക്കിയതോടെ ചൈനയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലവിലെ അവസ്ഥകളെല്ലാം ചർച്ചകളെ അടിസ്ഥാനമാക്കിയാണ്. അത് തുടരുകയാണ്. എന്നാൽ നമ്മുടെ സൈനികരേയും വിമാനങ്ങളേയും നാം വിന്യസിച്ചിരിക്കുകയാണ്. ഏറെ ജാഗ്രതയോടെയാണ് ഇന്ത്യൻ സൈന്യം അതിർത്തി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ തയ്യാറാണെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി.
Post Your Comments