ശരീരത്തിലെ അധിക കൊഴുപ്പ് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിൽ അടിവയറ്റിലെ കൊഴുപ്പാണ് കൂടുതൽ ദോഷകരം. മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. എന്നാൽ വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തിൽ വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് ഇനി പറയുന്നത്.
ബീൻസ്
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ബീൻസ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കുന്നു.
പാലക്ക് ചീര
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാലക്ക് ചീര. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പാലക്ക് ചീര സൂപ്പായോ അല്ലാതെയോ കഴിക്കാം.
കാരറ്റ്
കാരറ്റ് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ എ യും കാഴ്ചശക്തി വർദ്ധിപ്പിക്കുന്ന ഘടകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും കാരറ്റിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭാരം കുറയ്ക്കാനും മികച്ചതാണ്.
ബ്രോക്കോളി
നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ശരീരത്തിലെ കൊഴുപ്പിനെ ചെറുക്കുന്ന ഫൈറ്റോകെമിക്കലുകളും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
Post Your Comments