ബംഗളൂരു: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഐ.ഒ.ആര് രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ. ഐ.ഒ.ആര് രാജ്യങ്ങള്‍ക്ക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ‘എയ്റോ ഇന്ത്യ-2021ന്റെ ഭാഗമായി ബംഗളൂരുവില്‍ നടന്ന ഐ.ഒ.ആര് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ.ഒ.ആര് രാജ്യങ്ങളില്‍ പലതും പ്രതിരോധരംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
എന്നാൽ ഐ.ഒ.ആര് രാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാകും. മേഖലയിലെ മറ്റു രാജ്യങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ട് പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മിസൈലുകള്‍, ലഘു യുദ്ധവിമാനം-ഹെലികോപ്റ്റര്‍, വിവിധോദ്ദേശ്യ ലഘു വിമാനം, യുദ്ധക്കപ്പല്‍, ടാങ്കുകള്‍, റഡാറുകള്‍, സൈനിക വാഹനങ്ങള്‍, വൈദ്യുത യുദ്ധ സംവിധാനം തുടങ്ങിയവ നല്‍കാനാണ് ഇന്ത്യ സന്നദ്ധമായിട്ടുള്ളത്.
Read Also: ഇംഗ്ലണ്ടിൻറ്റെ ഓപ്പണിങ് ബാറ്റ്സ്മാന് സാക്ക് ക്രൗളിക്ക് പരിക്കേറ്റു
അതേസമയം വിദേശ കമ്പനികള്‍ക്ക് ആകര്‍ഷകമായ അവസരങ്ങളാണ് ഇന്ത്യന്‍ എയ്റോ സ്പേസും പ്രതിരോധ വ്യവസായങ്ങളും ഒരുക്കുന്നത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ഭീകരവാദത്തിനെതിരെ കൈകോര്‍ക്കുകയും വേണം. ഒരു രാജ്യത്തിനുനേരെയുള്ള ഭീഷണി പിന്നീട് മറ്റു രാജ്യത്തിന് നേരെയാകാമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ‘എയ്റോ ഇന്ത്യ’യുടെ രണ്ടാം ദിനത്തില്‍ നടന്ന ഐ.ഒ.ആര് കോണ്‍ക്ലേവില്‍ 27 ഐ.ഒ.ആര് രാജ്യങ്ങളിലെ പ്രതിനിധികളാണ് നേരിട്ടും വെര്‍ച്വലായും പങ്കെടുത്തത്. പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്, നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, കരസേന മേധാവി എം.എം നരവനെ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments