ഇന്ത്യയ്ക്കെതിരെ ഇന്ത്യ വിരുദ്ധ ശക്തികൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും ലെബനീസ് നടി മിയ ഖലീഫയും രംഗത്ത് വന്നത് ഇന്നലെയാണ്. ദേശസ്നേഹികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു അത്.
എന്നാൽ, ഇതിനു പിന്നാലെ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്ളി, രോഹിത് ശർമ തുടങ്ങിയ താരങ്ങൾ ഇവർക്കെതിരെ പ്രതികരിച്ചതോടെ ട്വിറ്റർ പോരിന് മൂർച്ഛയേറി. പിന്നാലെ, ബൊളിവുഡ് താരങ്ങളും രംഗത്തെത്തി. ഇന്ത്യയ്ക്കെതിരെ നിൽക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നുമായിരുന്നു ട്വീറ്റിൻ്റെ ഉള്ളടക്കം.
Also Read:നേതാക്കൾക്ക് എന്തുമാകാം? ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം
‘ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- എന്നായിരുന്നു ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍.
ഇതോടെ, സച്ചിനെതിരെ രംഗത്തെത്തിയിരിക്കുന്നത് നിരവധി മലയാളികളാണ്. നടൻ ഹരീഷ് പേരടിയും ഇക്കൂട്ടത്തിൽ ഉണ്ട്. ഇനി വിദേശ രാജ്യങ്ങളിൽ കളിക്കാൻ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോൽസാഹനം സ്വീകരിക്കരുത്…സ്വദേശികളൂടെത് മാത്രമേ സ്വീകരിക്കാൻ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കൾ നൽകണം സാർ’- ഹരീഷ് പേരടി കുറിച്ചു.
Post Your Comments