COVID 19Latest NewsSaudi ArabiaNewsIndiaInternationalGulf

20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ

ജിദ്ദ : കോവിഡ് കേസുകള്‍ സൗദിയില്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also : ഏരിയ സെക്രട്ടറി ജാതീയ പരമായ അധിക്ഷേപം നടത്തി ; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജി വച്ചു

ഫെബ്രുവരി മൂന്ന് ബുധനാഴ്ച രാത്രി 9 മണി മുതല്‍ വിലക്ക് പ്രാബല്യത്തിലാവും. ഇന്ത്യ ,യു.എ.ഇ, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇറ്റലി, പാക്കിസ്ഥാന്‍, ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത്, ജപ്പാന്‍, അര്‍ജന്റീന, അയര്‍ലന്‍ഡ്, ബ്രസീല്‍, പോര്‍ച്ചുഗല്‍, തുര്‍ക്കി, സ്വീഡന്‍, സ്വിസര്‍ലാന്‍ഡ് എന്നിവയാണ് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്മാര്‍, വിദേശ നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഇവരുടെയെല്ലാം കുടുംബങ്ങള്‍ എന്നിവര്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്‌ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button