ദോഹ: കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ചില നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനമായി. എന്നാല്‍ ഖത്തറിലേക്ക് യാത്രാവിലക്ക് ഉണ്ടാവില്ല. നിലവില്‍ ഖത്തറിൻറ്റെ യാത്രാസംബന്ധമായ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ച തീരുമാനം ഫെബ്രുവരി നാലുമുതല്‍ നിലവില്‍ വരും.
Read Also: ഇന്ത്യ ഒരുമിച്ച് ‘ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശിയര്‍ക്ക് ഇടപെടാനാകില്ല
ഓഫിസുകളില്‍ 80 ശതമാനം ജീവനക്കാര്‍ മാത്രമേ ഹാജരാകാന്‍ പാടുള്ളൂ. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫിസുകളിലെ യോഗങ്ങളില്‍ 15 പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഇന്‍ഡോര്‍ പരിപാടികളില്‍ അഞ്ചുപേര്‍ മാത്രമേ ഉണ്ടാകാവൂ. പുറത്തുനടക്കുന്ന പരിപാടികളില്‍ 15 പേര്‍ മാത്രമേ പാടുള്ളൂ. പാര്‍ക്കുകളിലെയും ബീച്ചുകളിലെയും കളിസ്ഥലങ്ങള്‍ അടക്കും. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയുടെ പ്രവര്‍ത്തനശേഷി കുറയ്ക്കണം. മാളുകളിലെ ഫുഡ്കോര്‍ട്ടുകള്‍ അടക്കണം.
പള്ളികള്‍ അടക്കില്ല. അംഗശുദ്ധിവരുത്താനുള്ള സൗകര്യങ്ങള്‍, ടോയ്ലെറ്റ് എന്നിവ അടച്ചിടും. ഓണ്‍ലൈന്‍, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയില്‍ തന്നെ നിലവിലുള്ള ശേഷിയില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കും. ഇവയാണ് ഖത്തറിൽ പുനസ്ഥാപിച്ച കോവിഡ് നിയമങ്ങൾ.
Post Your Comments