അബുദാബി: കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ കാണാതായിരുന്ന ഫിലിപ്പൈന്‍സ് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അബുദാബിയിലെ ഫിലിപ്പൈന്‍സ് എംബസി അറിയിക്കുകയുണ്ടായി. 30കാരിയായ മേരി ആന്‍ ഡയ്നൊലുവിന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയതായി എംബസി അറിയിച്ചു.
യുവതിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന ഒരു സഹപ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments