COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് 306 പേർക്ക് കോവിഡ്

റിയാദ്: ഇടവേളക്ക് ശേഷം സൗദി അറേബ്യയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് 306 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. നൂറിന് താഴേക്ക് വന്ന പ്രതിദിന കണക്കിലാണ് രണ്ടുദിവസത്തിനിടെ ഈ ഉയർച്ച ഉണ്ടായിരിക്കുന്നത്. എന്നാൽ അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഉയരുന്നതും മരണസംഖ്യ കുറഞ്ഞതും ആശ്വാസമായിട്ടുണ്ട്.

രോഗബാധിതരിൽ 290 പേർ ഇന്ന് രോഗമുക്തി നേടിയത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് പേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,68,945ഉം രോഗമുക്തരുടെ എണ്ണം 3,60,400ഉം ആയി ഉയർന്നു. ആകെ മരണസംഖ്യ 6386 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2159 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 379 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

രാജ്യത്തെ രോഗ മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button