തിരുവനന്തപുരം : ഫെബ്രുവരി 7 വരെ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മഴ ലഭിച്ചിരുന്നു. ഇടുക്കി ജില്ലയിലെ മൈലാടുംപാറയിൽ 0.6 മില്ലി മീറ്റർ മഴ ലഭിച്ചു. എന്നാലും കഴിഞ്ഞ 24 മണിക്കൂറിനുളളിൽ കേരളത്തിലെ താപനിലയിൽ വലിയ മാറ്റമുണ്ടാകുന്നില്ല. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ സാധാരണയിൽനിന്നും ഉയർന്ന നിലയിലായിരുന്നു അനുഭവപ്പെട്ടത്.
Also read : ആമസോണിൽ സ്ഥാനമാറ്റം : ജെഫ് ബെസോസ് സി.ഇ.ഒ സ്ഥാനമൊഴിയുന്നു
കൊച്ചി വിമാനത്താവളം, കരിപ്പൂർ വിമാനത്താവളം, കോട്ടയം, പാലക്കാട്, പുനലൂർ എന്നിവിടങ്ങളിലാണ് ഇന്നത്തെ ദിവസം ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് അതായത് 22 ഡിഗ്രി സെൽഷ്യസ്. വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് റിപ്പോർട്ടുകളുള്ള ഫെബ്രുവരി 7 വരെ കാലാവസ്ഥ മുന്നറിയിപ്പുകളൊന്നുമില്ല. എന്നാൽ, തമിഴ്നാട്ടിൽ കൊളച്ചൽ മുതൽ ധനുഷ്കോടിവരെയുളള തീരപ്രദേശത്ത് ഇന്ന് 2.5 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Post Your Comments