Latest NewsKeralaNews

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാമക്ഷേത്ര നിർമാണം മതപരമായ ഒരു വിഷയമല്ലെന്നും ഭാരതത്തിന്റെ ദേശീയതയുടെയും അഭിമാനമാത്തിന്റെയും പ്രതീകമാണെന്നും ഗവർണർ പറഞ്ഞു.

ക്ഷേത്ര നിർമാണം ദേശീയ ആവശ്യമായതിനാൽ ഭാരതത്തിലെ മുഴുവൻ ജനങ്ങളും അവരുടേതായ സംഭാവന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീരാമക്ഷേത്ര നിർമാണ ധനസമർപ്പണ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ സെക്രട്ടറി ജനറൽ മിലിന്ദ് എസ് പരാന്തെ ഗവർണറുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമാണത്തിലൂടെ ഉച്ഛനീചത്വങ്ങൾ ഇല്ലാതായി സാ‍മാജിക സമരസത കൈവരിക്കാനാകും. ഇതിലൂടെ ഭാരതീയ സംസ്ക്കാരത്തിന്റെ മാതൃക ലോക ജനതയെ ബോധ്യപ്പെടുത്താനാവുമെന്നും ഗവർണർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button