ഇടുക്കി : കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിൻ്റെ യഥാർത്ഥ സംരക്ഷകർ സിപിഎമ്മാണെന്ന് മന്ത്രി എം.എം.മണി. തലശ്ശേരി, മാറാട് കലാപങ്ങളുടെ കാലത്ത് മുണ്ടും മടക്കി കുത്തി അതിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നത് സിപിഎമ്മുകാരാണെന്നും മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണെന്നും എംഎം മണി പറഞ്ഞു.
മലപ്പുറം രൂപവത്കരിച്ചപ്പോള്‍ ഇ.എം.എസ് മറ്റൊരു പാകിസ്താന്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചവരാണ് സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും കോണ്‍ഗ്രസാണ് അന്ന് അങ്ങനെ പറഞ്ഞത്. തലശേരി കലാപകാലത്ത് സി.എച്ച്. മുഹമ്മദ് കോയയടക്കം മുസ്ലീം ലീഗ് നേതാക്കളാരും അങ്ങോട്ട് പോയില്ല. അന്നവിടെ പോയി മുണ്ടും മടക്കി കുത്തി നിന്നത് എം.വി.രാഘവനും ഇ.എം.എസും പിണറായി വിജയനുമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഭക്തർക്കൊപ്പം നിൽക്കുമെന്ന കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെറും ബഡായി ആണെന്നും മണി വിമർശിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തിൽ ഇപ്പോൾ ആർക്കും ഒരു നിലപാട് പറയാനോ സ്വീകരിക്കാനോ സാധിക്കില്ലെന്നും മണി ചൂണ്ടിക്കാട്ടി.
Post Your Comments