COVID 19Latest NewsNewsIndia

കേന്ദ്ര ബജറ്റ് 2021: കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികളുണ്ടാകും

ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്

കോവിഡ് വ്യാപനത്തിനിടയിൽ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ തന്നെ നൽകുന്നത്. കൊവിഡ്-19 പകർ‌ച്ചവ്യാധിയുടെ പശ്ചാത്തലം ചൂണ്ടികാട്ടിയാണ് ധനമന്ത്രി അത്തരമൊരു വിശേഷണം ബജറ്റിന് നൽകിയത്.

Also Read: നിയന്ത്രണങ്ങള്‍ ഇല്ലാതായി ; എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും പ്രതീക്ഷയ്ക്ക് വക നൽകുന്ന ബജറ്റ് അവതരണം ആയിരിക്കുമെന്ന് ഉറപ്പ്. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം. സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആരോഗ്യ സംരക്ഷണ ചെലവ് ഇരട്ടിയാക്കാൻ സാധ്യതയുണ്ട്.

ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പ്രത്യേക ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ബജറ്റ് വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button